നിരവധി ആളുകളെ ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ താരന്‍ ഉണ്ടാകുന്നതിന് വ്യത്യാസമില്ല. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ എന്നിവ താരന്റെ ലക്ഷണങ്ങള്‍ ആണ്. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. താരന്‍ ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും ഉണ്ടാകുന്നതായി കണ്ടു വരാറുണ്ട്.
താരന്‍ ഉണ്ടാകാന്‍ തലയോട്ടിയിലെ എണ്ണമയമില്ലാത്ത അവസ്ഥയും കാരണമാകുന്നുണ്ട്. തലയോട്ടിയിലെ സെല്ലുകള്‍ നശിക്കുന്നതും താരന്‍ ഉണ്ടാകാനുള്ള കാരണമാണ്. ആര്യവേപ്പുകൊണ്ട് താരന്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. എല്ലാ ദിവസവും രാവിലെ വേപ്പില ചവച്ച് കഴിച്ചാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ താരന്‍ പോകുമെന്നാണ് പറയപ്പെടുന്നത്. തേനും വേപ്പിലയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിക്കുയോ തേന്‍ കൂട്ടി കഴിക്കുകയോ ചെയ്യുന്നതും വളരെ ഉപകാരപ്രദം ആണ്.
വേപ്പില കൊണ്ട് എണ്ണ ഉണ്ടാക്കി ഉപയോഗിക്കുന്നതും ഗുണകരമാണ്. ഇത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കും. വെളിച്ചെണ്ണയില്‍ വേപ്പില തിളപ്പിക്കുക ശേഷം ഇതില്‍ രണ്ടുതുള്ളി നാരങ്ങാനീരു ചേര്‍ക്കുക. രാത്രിയില്‍ ഈ എണ്ണ തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് രാവിലെ കഴുകി കളയുന്നതു താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
Read Also : താലിബാന്റെ കൊടൂര ഭരണത്തിൽ നിന്ന് പലായനം ചെയ്ത അഫ്ഗാൻ സംഗീതജ്ഞർക്ക് നേരെ കണ്ണടച്ച് പാകിസ്ഥാൻ, കാരണമെന്ത്?
താരന്‍ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മറ്റൊരു കോമ്പിനേഷനാണ് വേപ്പിലയും തൈരും. വേപ്പില പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഒരു കപ്പ് തൈരു ചേര്‍ത്ത് 15 മുതല്‍ 20 മിനിട്ട് തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം കഴുകി കളഞ്ഞാല്‍ മതിയാകും.
അത് പോലെ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന മറ്റൊരു മരുന്നാണ് ഇനി പറയുന്നത്. ഒരു ടീസ്പൂണ്‍ തേനും വേപ്പിലയും ചേര്‍ത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയോട്ടിയില്‍ തേക്കുക. നല്ലതുപോലെ ഉണങ്ങിയ ശേഷം ഇത് കഴുകി കളയുക. നിങ്ങള്‍ക്കു തന്നെ ഇതിന്റെ വ്യത്യാസം നേരിട്ട് മനസിലാക്കാന്‍ സാധിക്കുന്നതാണ്.
ഹെയര്‍ കണ്ടീഷണറായും വേപ്പില ഉപയോഗിക്കാം. കുറച്ച് വേപ്പില എടുത്ത് വെള്ളത്തിലിട്ടു നന്നായി തിളപ്പിക്കുക. മുടിയില്‍ ഷാംമ്പു ഇട്ട് കഴുകിയതിനു ശേഷം തണുത്ത വേപ്പില ഈ മിശ്രിതം ഉപയോഗിച്ച് കഴുകി കളയുക. മുടിയെ സംരക്ഷിക്കാന്‍ ആയുര്‍വേദ വിധി പ്രകാരം വേപ്പില ദിവസവും ഉപയോഗിക്കുന്നത് സഹായകമാണ്.
Post Your Comments