KeralaLatest NewsNews

എംബി രാജേഷിന്റെ പ്രചരണത്തിന് അകമ്പടി നല്‍കിയ വാഹനത്തില്‍ നിന്ന് റോഡിൽ വീണത് വടിവാൾ: സംഭവത്തെക്കുറിച്ച് ട്രോൾ ഉണ്ടാക്കിയ തന്നെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു: വിജയ് പി നായർ വിവാദത്തിൽ യുവാവ്

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷിന് അകമ്പടി നൽകിയ വാഹനത്തില്‍ നിന്ന് റോഡിൽ വടിവാൾ വീണത് വാർത്തായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രോൾ ഉണ്ടാക്കിയ യുവാവിനെ ഒറ്റരാത്രി കൊണ്ട് എംബി രാജേഷ് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. മണ്ണാര്‍ക്കാട് കാരാകുറിശി വാഴമ്പുറം ഹരി തമ്പായി(ഹരിപ്രസാദ്)യെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എംബി രാജേഷ് ഒരുവടിവാള്‍ കടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ട്രോളാക്കിയതിനാണ് ഹരിയെ അന്ന് അറസ്റ്റ് ചെയ്ത്. ഈ സംഭവവും തിരുവന്തപുരത്തെ യ്യൂട്യൂബര്‍ വിഷയവുമായി ചേര്‍ത്ത് ഹരിയിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

Read also: പച്ചപ്പനം തത്തേ…പുന്നാര പൂമുത്തേ… ഷീട്ടെടുക്ക് തത്തേ: ട്രോളുമായി എംഎം മണി

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സൈബർ നിയമങ്ങൾ ശക്തമല്ല, കേസെടുക്കാൻ വകുപ്പില്ല, കേന്ദ്ര സർക്കാരിൻ്റ പിടിപ്പ് കേട് എന്നൊക്കെ കുറേ പേർ മെഴുകി വെക്കുന്നത് കണ്ടു.. അവരോടാണ്..

2019 April 6 ന് കാലത്ത് പോസ്റ്റ് ചെയ്യപ്പെട്ട ഒരു ട്രോളിന്മേൽ, April 16 നോ മറ്റോ സ്ഥലം SP ക്ക് നേരിട്ട് പരാതി പോകുന്നു, തുടർന്ന് April 18 ന് പാലക്കാട് നോർത്ത് സ്റ്റേഷനിൽ നിന്നുമുള്ള പോലീസ് പട, ശ്രദ്ധിക്കണം ട്രോളിട്ട യുവാവിൻ്റെ സ്റ്റേഷൻ പരിധിയിൽ നിന്ന് 40 km മാറിയാണ് ഈ പറയുന്ന നോർത്ത് സ്റ്റേഷൻ, ട്രോളിട്ട യുവാവിൻ്റെ വീടിന് വടക്കോട്ട് 9 ഉം, തെക്കോട്ട് 8 ഉം കി.മീ വ്യത്യസത്തിൽ രണ്ട് പോലീസ് സ്റ്റേഷനുകളുണ്ട്, മാത്രമല്ല ഒന്ന് ഫോൺ വിളിച്ച് ഹാജരാവാൻ പറഞ്ഞാൽ ഏത് സ്റ്റേഷനിലും സ്വമേധയാ ഹാജരാകുന്ന പൂരം നക്ഷത്രക്കാരനും, അവിവാഹിതനും, സുന്ദരനുമായ മാന്യ വ്യക്തി കൂടിയാണ് പ്രസ്തുത യുവാവ് എന്നത് പാലക്കാട്ടെ ഓരോ മൈൽക്കുറ്റികൾക്കു വരെ അറിയാവുന്ന കാര്യവുമാണ്.. ഹാ മാറ്ററീന്ന് പോയി, അങ്ങനെ ആ ദൂരേന്ന് വന്ന പോലീസ് പട ട്രോളിട്ട യുവാവിൻ്റ വീട് വളയുന്നു, അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് ഉച്ചക്ക് 3 മണി വരെ കേസ് ഫയൽ ചെയ്യാതെ ഇരുന്ന് ശേഷം അറഞ്ചം പുറഞ്ചം വകുപ്പുകൾ കേറ്റി ആളെ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റുന്നു..

അതായത് രണ്ട് നാൾ, വെറും രണ്ട് നാൾ കൊണ്ടാണ് ഒരു സൈബർ കേസിൽ SP ഉത്തരവിട്ട് CI യുടെ മേൽനോട്ടത്തിൽ SI അറസ്റ്റ് രേഖപ്പെടുത്തി നടപടി വന്നതും ആൾ അകത്തായതും. അതും അശ്ലീലമോ, ആഭാസമോ, രാഷ്ട്ര വിരുദ്ധ പ്രവൃത്തിയോ, നുണ പ്രചരണമോ ചെയ്ത കേസിനല്ല നൂറിലധികം പേർ കാൺകെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ നിന്നും മറിഞ്ഞ് വീണ ബൈക്കിൽ വടിവാൾ കണ്ട്, മുഖ്യധാരാ മാധ്യമങ്ങൾ വരെ ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്ത വാർത്തയെ വെച്ച് ആക്ഷേപഹാസ്യത്തിലൂന്നിയ ട്രോൾ ഉണ്ടാക്കിയ കേസിന്..

സൈബർ രംഗത്തെ പരാതിയിന്മേൽ ഇങ്ങനെ ക്വിക് ആക്ഷൻ എടുക്കുന്ന പോലീസും, അതിനുള്ള നിയമങ്ങളും ഉള്ള ഒരു സ്ഥലത്ത് സംസ്ഥാന DGP ക്കും, മുഖ്യമന്ത്രിക്കും വരെ നേരിട്ട് പരാതി നൽകിയ, അതും സർവ്വോപരി ഇടത്പക്ഷ പ്രവർത്തകയുമായ ഒരു സെലിബ്രിറ്റിക്ക് ‘വേണ്ടത്ര നിയമമില്ലാത്തതിനാൽ’ പരാതിപ്പെട്ടവനെ കേറി തല്ലേണ്ടി വന്നു എന്ന ന്യായം പറയരുത് ok?..

തേങ്സ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button