ന്യൂഡൽഹി: സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത മഹേന്ദ്രസിങ് ധോണിയാണെന്ന് വളരെ മുൻപു തന്നെ താൻ പ്രവചിച്ചിരുന്നതായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഐപിഎൽ 13–ാം സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധസെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെയും അദ്ദേഹം അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, തരൂരിന്റെ പ്രസ്താവനയെ എതിർത്ത് മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും എസ്. ശ്രീശാന്തും രംഗത്തെത്തി. സഞ്ജു മറ്റൊരു ധോണിയാകേണ്ട കാര്യമില്ലെന്നും സഞ്ജു സഞ്ജുവായിരുന്നാൽ മതിയെന്നും ഗംഭീർ ട്വീറ്റിലൂടെ വ്യക്തമാക്കി.
സഞ്ജു സാംസണെ എന്നും പിന്തുണച്ചിട്ടുള്ള ആളാണ് ഗൗതം ഗംഭീര്‍. ചെന്നൈക്കെതിരെ ആദ്യ മത്സരത്തിലെ തീപ്പൊരി പ്രകടനത്തിന് ശേഷവും സഞ്ജുവിനെ ഗംഭീര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിനെ ടീം ഇന്ത്യ തഴയുന്നതിനെതിരെ ഗംഭീര്‍ വിമർശനം ഉന്നയിച്ചിരുന്നു. ശ്രീശാന്തിന്റെയും പ്രതികരണം ട്വിറ്ററിലൂടെയാണ്. സഞ്ജു ഒരേയൊരു സഞ്ജു സാംസണ്‍ ആണ്. 2015 മുതലെ സഞ്ജു എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കേണ്ടതായിരുന്നു. അവസരം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യക്കായും ഇതുപോലെ സഞ്ജു കളിക്കുമായിരുന്നു. ലോകകപ്പുകളും നേടിത്തരുമായിരുന്നു. പക്ഷെ… എന്നാണ് ഇക്കാര്യത്തിൽ ശ്രീശാന്തിന്റെ പ്രതികരണം.
Post Your Comments