Latest NewsKeralaNews

മുഷിച്ചിലുണ്ടാകാത്ത പരിഗണന നൽകണം: ജോസ് കെ മാണിക്ക് മാന്യമായ മുന്നണി പ്രവേശനം ഒരുക്കാന്‍ സിപിമ്മില്‍ മുന്നൊരുക്കം

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിനോട് ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കണമെന്നും അവരെക്കൂടി ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കണമെന്നും സിപിഎം നേതൃത്വം നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. ജോസ് കെ മാണി വിഭാഗത്തിന് മുഷിച്ചിലുണ്ടാകാത്ത പരിഗണന വേണമെന്നാണ് സംസ്ഥാന സമിതി തീരുമാനമായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

Read also: ബി.ഉണ്ണികൃഷ്ണൻ ഒന്നിനും കൊള്ളാത്തവൻ: തന്നോടുള്ള പകയാണ് കേസിന് പിന്നിലെന്ന് വിനയൻ

ജോസ് കെ മാണി എല്‍ഡിഎഫ് സഹകരണം പരസ്യമാക്കുന്ന സമയത്തുതന്നെ അവരെ മാന്യമായി ഉള്‍ക്കൊള്ളണം. ചിലയിടങ്ങളില്‍ വേണ്ടിവരുന്ന വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്നും നിർദേശമുണ്ട്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ പാര്‍ട്ടി ജനറല്‍ ബോഡി യോഗങ്ങളില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദമായി തന്നെ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button