Latest NewsNewsInternational

കോവിഡ് : കോവിഡ് : ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ്, ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ സംയുക്ത ശ്രമം ഉണ്ടായില്ലെങ്കില്‍ രണ്ടു ദശലക്ഷത്തോളം മരണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. . ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ കൂടി കോവിഡിനിരയാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

read also :ഫേസ്ബുക്കിലെ കപ്പിള്‍ ചാലഞ്ച് : മുന്നറിയിപ്പ് നല്‍കി പൊലീസ്

ഒരു ദശലക്ഷം മരണം എന്നതുതന്നെ ഭീകരമായ അവസ്ഥയാണ്. മഹാമാരിയില്‍ ഒരു ദശലക്ഷം പേര്‍ കൂടി മരിക്കുക എന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ലെന്നും ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. ലോകരാജ്യങ്ങള്‍ ഒരുമിച്ച് തയാറെടുത്താല്‍ ഇനിയുണ്ടാകാനിടയുള്ള മരണങ്ങള്‍ ഒഴിവാക്കാം. ഒരുതരത്തിലുള്ള പ്രതിരോധ നടപടികളും കൈകൊള്ളുന്നില്ലെങ്കില്‍ അത്രയും ഉയര്‍ന്ന തോതില്‍ മരണനിരക്കുണ്ടാകുമെന്നതാണ് സങ്കടകരം- വെര്‍ച്വല്‍ യോഗത്തില്‍ റയാന്‍ സൂചിപ്പിച്ചു.

ഒമ്ബതു മാസത്തിനുള്ളില്‍ ഒരു ദശലക്ഷം മരണമുണ്ടായി. അടുത്ത ഒമ്ബതുമാസത്തിനുള്ളില്‍ വാക്‌സിന്‍ കണ്ടെത്തിയില്ലെങ്കില്‍ എന്താകും അവസ്ഥ എന്നാണ് വിലയിരുത്തേണ്ടത്. അതിനാല്‍ ഓരോ വ്യക്തികളുടെയും ഇടപെടല്‍ ആവശ്യമാണെന്നും മൈക്കല്‍ റയാല്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button