CinemaLatest NewsNewsEntertainment

ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവർത്തി നിവർന്നാടു പെണ്ണേ.. സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ, ആണ്മേൽക്കൊയ്മക്കുമേൽ കൂത്താടു പെണ്ണേ..; തീപ്പൊരി കവിതയുമായി രഹന ഫാത്തിമ

സദാചാര വാ​ദികൾക്കായി കവിതയുമായി ആക്ടിവിസ്റ്റ് രഹന ഫാത്തിമ രം​ഗത്ത്. സോഷ്യൽ മീഡിയ വഴിയാണ് തന്റെ കവിത രഹന ഫാത്തിമ പുറത്ത് വിട്ടിരിയ്ക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹനയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു.

ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ, പീലിനിവർത്തി നിവർന്നാടു പെണ്ണേ..സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,രാവും പകലും നിറഞ്ഞാടു പെണ്ണേ..
നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ, മതചട്ടകൂടുകൾ തകർത്താടു പെണ്ണേ.. ആണ്മേൽക്കൊയ്മക്കുമേൽ കൂത്താടു പെണ്ണേ, നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകർന്നാടു പെണ്ണേ എന്ന് തുടങ്ങുന്നതാണ് കവിത.

കവിത വായിക്കാം…..

 

“അഴിഞ്ഞാട്ടം
——————
ആടു പെണ്ണേ അഴിഞ്ഞാടു പെണ്ണേ,
പീലിനിവർത്തി നിവർന്നാടു പെണ്ണേ..
സദാചാരവസ്ത്രമുരിഞ്ഞാടുപെണ്ണേ,
രാവും പകലും നിറഞ്ഞാടു പെണ്ണേ..
നിനക്കു നീമാത്രമെന്നറിഞ്ഞാടു പെണ്ണെ,
മതചട്ടകൂടുകൾ തകർത്താടു പെണ്ണേ..
ആണ്മേൽക്കൊയ്മക്കുമേൽ കൂത്താടു പെണ്ണേ,
നിനക്കു നിഷിദ്ധമാം സ്വാതന്ത്ര്യം നുകർന്നാടു പെണ്ണേ..
നിന്റെ സ്വപ്നങ്ങൾക്കു പരിധിവെക്കാൻ,
ഇവനെയാരു പെണ്ണേ അധികാരപ്പെടുത്തി..
നിന്റെ സ്വാതന്ത്ര്യത്തിനു വേലി തീർക്കാൻ,
ഇവനെയാരു പെണ്ണേ പെറ്റുകൂട്ടി..
ആർത്തവ ദിവസത്തിൽ അയിത്തം കൽപ്പിക്കാൻ,
ഇവനെയാരു പെണ്ണേ പാലൂട്ടി വളർത്തി..
സ്ത്രീയെന്നാൽ മൂടിവെക്കേണ്ട ലൈംഗീകത മാത്രമെന്നോതാൻ,
ഇവനെയാരുപെണ്ണേ പിച്ചവെപ്പിച്ചു…
അടുക്കള മാത്ര മല്ലെടി പെണ്ണെ,
പുറത്തുമുണ്ടു നിന്റേയും കൂടൊരു ലോകം..
വിഴുപ്പലക്കി തീർക്കാനുള്ളതല്ലെടി പെണ്ണെ,
നിൻ ജന്മം ആസ്വതിക്കാൻ കൂടിയാണ്‌..
യുഗങ്ങളോളം നീ യാതന തിന്നില്ലെടി പെണ്ണേ,
ഇനിയെങ്കിലും നീ നിനക്കായുംകൂടെ ജീവിക്ക്..
അടിമചങ്ങല പൊട്ടിച്ചെറിയെടി പെണ്ണേ,
നവയുഗ പിറവിക്കായ് ഒത്തുചേര്‌ .
– രെഹ്ന ഫാത്തിമ.”

shortlink

Related Articles

Post Your Comments

Related Articles


Back to top button