കൊച്ചി: 14 മാസമായി സെക്രട്ടറിയില്ല ഭരണ പ്രതിസന്ധിയിൽ കൊച്ചി നഗരസഭ. തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ കോര്‍പറേഷനില്‍ 14 മാസമായി സെക്രട്ടറിയില്ലാത്തത് വികസനപ്രവര്ത്തനങ്ങളെയടക്കം വലിയ രീതിയിൽ ബാധിക്കുന്നു. ദൈനംദിന കാര്യങ്ങള്‍ക്ക് പല സമയത്തും റീജനല്‍ ജോയന്റ് ഡയറക്ടര്‍ക്കും അഡീഷനല്‍ സെക്രട്ടറിക്കും കോര്പറേഷന് സെക്രട്ടറിയുടെ അധിക ചുമതല ഇപ്പോള്‍ നല്‍കുകയാണ്. എന്നാല്‍, നിര്‍ണായകമായ ഫയലുകളിലും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യേണ്ട ഫയലുകളിലും ഒപ്പിടാന്‍ താല്‍ക്കാലിക ചുമതലക്കാര്‍ വിസമ്മതം കാട്ടുന്നത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
സാമ്പത്തിക വര്‍ഷം പകുതി കഴിഞ്ഞതിനാല്‍ വാര്‍ഷിക പദ്ധതിയുള്‍പ്പെടെ പല പ്രോജക്ടുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അതിനാല്‍ ഒരു മുഴുസമയ സെക്രട്ടറിയെയും അഡീഷനല്‍ സെക്രട്ടറിയെയും നിയമിക്കണമെന്നാണ് ഡെപ്യൂട്ടി മേയര്‍ കത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
Read Also: ലുഡോ ഗെയിമിൽ കള്ളക്കളി നടത്തി; അച്ഛനെതിരെ പരാതിയുമായി 24കാരി
സെക്രട്ടറിയുടെ സേവനം കിട്ടാതെ വരുന്നതിനാല്‍ ഭരണപ്രതിസന്ധിവരെ ഉണ്ടാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് പൂര്‍ണ ചുമതലയുള്ള സെക്രട്ടറിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, തദ്ദേശഭരണ മന്ത്രി, ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് ഡെപ്യൂട്ടി മേയര്‍ കെ.ആര്. പ്രേമകുമാര്‍ പരാതി നല്കി. റീജനല്‍ ജോയന്റ് ഡയറക്ടറായ കെ.പി. വിനയനാണ് കോര്പറേഷന് സെക്രട്ടറിയുടെ അധികച്ചുമതല നല്‍കിയത്. ഒരു വര്‍ഷം മുമ്ബ് സെക്രട്ടറിയായിരുന്ന അനു.എസ്, തിരുവനന്തപുരം കോര്പറേഷന് സെക്രട്ടറിയായി സ്ഥലംമാറി പോയശേഷം റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് എം.ഡി രാഹുല്‍ ആര്. പിള്ളക്ക് സെക്രട്ടറിയുടെ അധികച്ചുമതല നല്കി.
അദ്ദേഹത്തിന് കോര്പറേഷന് കാര്യങ്ങളില്‍ പലപ്പോഴും ശ്രദ്ധിക്കാനാകാതെ വന്നതോടെയാണ് റീജനല്‍ ജോയന്റ് ഡയറക്ടര്‍ കെ.പി. വിനയന് അധികച്ചുമതല നല്‍കിയത്. തദ്ദേശ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചുമതലകള്‍ ഉള്ളതിനാല്‍ അഡീഷനല്‍ സെക്രട്ടറിക്ക് താല്‍ക്കാലിക ചുമതല നല്കി. എന്നാല്‍, പൂര്‍ണ ചുമതല നല്കി സര്‍ക്കാര്‍ ഉത്തരവ് കിട്ടാത്തത് കാരണം അഡീഷനല്‍ സെക്രട്ടറിക്ക് കോര്‍പറേഷെന്റ പല ഫയലിലും ചെക്കുകളിലും ഒപ്പുവെക്കാന്‍ കഴിയാത്ത സാഹചര്യമാണ്. മാത്രവുമല്ല, രണ്ട് മാസത്തിനകം വിരമിക്കാനിരിക്കുന്നതിനാല്‍ പലപ്പോഴും അദ്ദേഹം അവധിയിലുമാണ്.
Post Your Comments