Latest NewsNewsIndia

മൂന്ന് സംസ്ഥാനങ്ങൾക്ക് ആയി 19,444 കോടി രൂപ അനുവദിച്ച് മോദി സർക്കാർ

ന്യൂഡൽഹി: നെല്ല് സംഭരണം സമയബന്ധിതമായി നടപ്പാക്കുന്നതിന് മൂന്ന് സംസ്ഥാനങ്ങൾക്കായി തുക അനുവദിച്ച് കേന്ദ്രസർക്കാർ.

Read Also : നടുറോഡിൽ കാമുകിയെ കത്തി കൊണ്ട് കുത്തിയ ശേഷം വെടിവെച്ചു കൊലപ്പെടുത്തി യുവാവ് ; ദൃശ്യങ്ങൾ വൈറൽ ആകുന്നു

താങ്ങുവില നൽകി നെല്ല് സംഭരിക്കാൻ ഹരിയാന, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് ആദ്യഗഡുവായി 19,444 കാേടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ദേശീയ സഹകരണ വികസന കോർപ്പറേഷനാണ് (എൻസിഡിസി) തുക അനുവദിച്ചത്. ഖാരിഫ് സീസണിലെ വിളവെടുപ്പ് കണക്കിലെടുത്താണ് തീരുമാനം.

സംസ്ഥാനങ്ങൾക്കും സർക്കാർ നിയന്ത്രണത്തിലുള്ള മാർക്കറ്റിംഗ് സംഘങ്ങൾക്കും സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കാൻ തുക വിനിയോഗിക്കാം. ഛത്തീസ്ഗഡിന് 9000 കോടി രൂപയും ഹരിയാനയ്ക്ക് 5444 കാേടി രൂപയും തെലങ്കാനയ്ക്ക് 5000 കോടി രൂപയുമാണ് അനുവദിച്ചത്. രാജ്യത്തെ നെല്ലുത്പാദനത്തിന്റെ 75 ശതമാനവും ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button