മുംബൈ : താരങ്ങളുടെ വാഹനത്തെ പിന്തുടരുന്ന മാധ്യമങ്ങളുടെ ‘പാപ്പരാസി’ പ്രവർത്തനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി മുംബൈ പൊലീസ്. ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രമുഖ താരങ്ങളെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇതിനായെത്തിയ താരങ്ങളുടെ വാഹനത്തെ പിന്തുടർന്ന മാധ്യമങ്ങളുടെ നടപടിയെ ശക്തമായ വിമർശിച്ചു കൊണ്ടാണ് ഡെപ്യൂട്ടി കമ്മീഷണർ സംഗ്രാം സിംഗ് നിഷന്ദർ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചില വാഹനങ്ങളെ മുന്നില്‍ നിന്നും പിന്നിൽ നിന്നും വശത്തു നിന്നുമൊക്കെയായി
കുറച്ച് മാധ്യമ പ്രവർത്തകർ ചെയ്സ് ചെയ്യുന്നതും വാഹനങ്ങളിൽ നിന്നും ഇറങ്ങുന്നതുമൊക്കെ ശ്രദ്ധയിൽപ്പെട്ടു. അത് അവർക്കും മറ്റേ വാഹനത്തിൽ സഞ്ചരിക്കുന്നയാൾക്കും സാധാരണക്കാർക്കും അപകടസാധ്യത സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ്. ഇത്തരം രീതികള്‍ ഇനി സഹിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
ഇനി മുതൽ ഇത്തരത്തിൽ വാഹനങ്ങൾ പിന്തുടരരുതെന്ന കർശന താക്കീതും അദ്ദേഹം നൽകിയിട്ടുണ്ട്. അഥവ നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഡ്രൈവര്‍മാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പും പൊലീസ് നൽകി.
Post Your Comments