ജനീവ: ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയില്‍ ഇന്ത്യയ്ക്കു നേരേ വിഷം തുപ്പിയ പാകിസ്താന് ചുട്ട മറുപടി നല്‍കി ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ലോകത്തിനുമുന്നില്‍ സ്വന്തം നിലയില്‍ ഒന്നും ഉയര്‍ത്തിക്കാട്ടാനില്ലാത്തവന്റെ അധരവ്യായാമമെന്നു യു.എന്നിലെ ഇന്ത്യന്‍ സംഘത്തിലെ ഫസ്റ്റ് സെക്രട്ടറി മിജിതോ വിനിതോ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചു . പൊതുസഭയുടെ 75-ാമത് സമ്മേളനത്തിലെ ഓണ്‍െലെന്‍ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ കശ്മീരിനെ പരാമര്‍ശിച്ചതോടെ ഇറങ്ങിപ്പോയ വിനിതോ, മറുപടി പറയാനുള്ള അവകാശം ഉപയോഗിച്ച് പിന്നീടു തിരിച്ചടിക്കുകയായിരുന്നു.
പാക് പ്രധാനമന്ത്രിയുടേത് അര്‍ഥരഹിതമായ ജല്‍പ്പനങ്ങള്‍ മാത്രമായിരുന്നു. നേട്ടങ്ങളെക്കുറിച്ചു പറയാനില്ലാത്ത, ലോകത്തിന് ഒരു ആശയവും നല്‍കാനില്ലാത്തവരുടെ വാചകമടി. ഈ വേദിയെ നുണകളും ദുഷ്പ്രചാരണങ്ങളും യുദ്ധക്കൊതിയും വിദ്വേഷവും പ്രചരിപ്പിക്കാനുള്ള ഇടമാക്കി മാറ്റി.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടേക്കായി നടപ്പാക്കിയ നിയമനിര്‍മാണങ്ങള്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര വിഷയമാണ്. അതിലെന്തിന് പാകിസ്താന്‍ കൈക്കടത്തുന്നു. ചില പ്രദേശങ്ങള്‍ പാകിസ്താന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണു കശ്മീരിന്റെ ഏക പ്രശ്നം. അവിടെനിന്ന് ഒഴിഞ്ഞുപോകുക.
ഭീകരവാദവും വംശഹത്യയും (കിഴക്കന്‍ പാകിസ്താനില്‍ – ബംഗ്ലാദേശ് – നടത്തിയത്) ഭൂരിപക്ഷ മൗലികവാദവും അണ്വായുധങ്ങളുടെ രഹസ്യവ്യാപാരവുമാണു പാകിസ്താന്റെ 70 വര്‍ഷത്തെ ചരിത്രം. യു.എന്‍. പട്ടികയിലെ ഭീകരര്‍ക്കു പെന്‍ഷന്‍ കൊടുക്കുന്ന, ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്നു വിളിക്കുന്ന, പതിനായിരക്കണക്കിനു ഭീകരര്‍ക്കു താവളമൊരുക്കിയിരിക്കുന്ന രാജ്യമാണു പാകിസ്താന്‍.ദൈവനിന്ദാ നിയമം ദുരുപയോഗം ചെയ്ത് ഹിന്ദു, ക്രിസ്ത്യന്‍, സിഖ് സമുദായങ്ങളുടെ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു. ബലമായ മതപരിവര്‍ത്തനം നടത്തുന്നു. ലോകത്തേക്കാകെ ഭീകരരെ കയറ്റിയയ്ക്കുന്നു.
ഭീകരര്‍ക്കു ധാര്‍മിക, ആയുധ, സാമ്ബത്തിക പിന്തുണ നല്‍കാതിരിക്കുക. ന്യൂനപക്ഷങ്ങളടക്കം സ്വന്തം ജനത നേരിടുന്ന പ്രശ്നങ്ങള്‍ പഹിഹരിക്കുക, രാജ്യാന്തര വേദികള്‍ നിഗൂഢ അജന്‍ഡയ്ക്കായി ഉപയോഗിക്കാതിരിക്കുക. അങ്ങനെയേ പാകിസ്താനു ലോകത്തിന്റെ മുന്നില്‍ മുഖമുയര്‍ത്താനാകൂ- വിനിതോ പറഞ്ഞു.
Post Your Comments