ബെയ്ജിങ് : കോവിഡിനു പിന്നാലെ , യാങ്ട്‌സെ നദി കരകവിഞ്ഞൊഴുകിയത് ചൈനയുടെ കാര്‍ഷിക മേഖലയെ നഷ്ടത്തിലാക്കി,ഇത് ചൈനയെ സാമ്ബത്തികമായി തകര്‍ത്തു.ആറു മില്യണ്‍ ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചതെന്ന് ‘ദ് തായ്‌പേയ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെട്ടുക്കിളി ആക്രമണവും മറ്റ് പ്രദേശങ്ങളില്‍ പട്ടാളപ്പുഴുക്കളുടെ ശല്യവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. ഇതോടെ കോടിക്കണക്കിന് രൂപയുടെ കൃഷിയാണ് ഈ വര്‍ഷം ചൈനയില്‍ നശിച്ചു പോയത്.
കഴിഞ്ഞ മാസം മൂന്ന് വലിയ ചുഴലിക്കാറ്റുകള്‍ വടക്കുകിഴക്കന്‍ ചൈനയില്‍ മണ്ണിടിച്ചിലുണ്ടാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കടുത്ത ഭക്ഷ്യക്ഷാമമാണ് ചൈന നേരിടുന്നത്.ഇതിന് പുറമേ കോവിഡ് മൂലം സാമ്ബത്തികമായി തകര്‍ന്ന ചൈനയില്‍ ജനങ്ങള്‍ നിത്യവൃത്തിക്കായി ബുദ്ധിമുട്ടുന്നതിനിടയിലാണ് വിലക്കയറ്റവും രൂക്ഷമായിരിക്കുന്നത്.
Post Your Comments