Latest NewsNewsIndia

മുൻ പ്രതിരോധമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂ ഡൽഹി: മുൻ പ്രതിരോധ മന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായ ജസ്വന്ത് സിംഗ് അന്തരിച്ചു. 82 വയസായിരുന്നു. വാജ്‌പേയി മന്ത്രിസഭയിൽ അംഗമായിരുന്നു. വിദേശകാര്യം, പ്രതിരോധ, ധനകാര്യ വകുപ്പുകൾ കൈകാര്യം ചെയ്തു. അഞ്ച് തവണ രാജ്യസഭാംഗവും നാല് തവണ ലോക്സഭ അംഗവുമായിരുന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെയാണ് മരണ വാര്‍ത്ത അറിയിച്ചത്.

മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം രേഖപ്പെടുത്തിയത്.

Read also: ഹ്യുമാനിറ്റീസ് വിദ്യാർഥി എഴുതിയത് കൊമേഴ്‌സ് ചോദ്യപേപ്പർ വെച്ച്; ഫലം പുറത്തുവന്നപ്പോൾ ജയം

“ജസ്വന്ത് സിംഗ് ജി നമ്മുടെ രാജ്യത്തെ ഉത്സാഹത്തോടെ സേവിച്ചു, ആദ്യം ഒരു സൈനികനെന്ന നിലയിലും പിന്നീട് അടൽ ജി സർക്കാറിന്റെ കാലത്ത് അദ്ദേഹം നിർണായക വകുപ്പുകൾ കൈകാര്യം ചെയ്യുകയും ധനകാര്യ, പ്രതിരോധ, വിദേശകാര്യ ലോകങ്ങളിൽ ശക്തമായ ഒരു മുദ്ര പതിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഖേദിക്കുന്നു. രാഷ്ട്രീയം, സമൂഹം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള അതുല്യമായ വീക്ഷണകോണിലൂടെ ജസ്വന്ത് സിംഗ് ജി സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

shortlink

Post Your Comments


Back to top button