Latest NewsKeralaNews

ഹ്യുമാനിറ്റീസ് വിദ്യാർഥി എഴുതിയത് കൊമേഴ്‌സ് ചോദ്യപേപ്പർ വെച്ച്; ഫലം പുറത്തുവന്നപ്പോൾ ജയം

ചവറ : ചവറ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ ഹയർ സെക്കൻഡറിയിൽ ഹ്യുമാനിറ്റീസ് പഠിച്ച വിദ്യാർഥി ചോദ്യപേപ്പർ മാറി കൊമേഴ്‌സ് പരീക്ഷയെഴുതി. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ വിദ്യാർഥിയെ ഞെട്ടിച്ച് ജയം. 2020 മാർച്ചിൽ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിലാണ് വിദ്യാർഥി ചോദ്യപേപ്പർ മാറി പരീക്ഷയെഴുതിയത്.

Read also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് 69-ാം എപ്പിസോഡ് ഇന്ന്

ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായിരുന്ന വിദ്യാർഥി സ്കൂളിൽ പ്രത്യേകം തയ്യറാക്കിയ മുറിയിലാണ് പരീക്ഷ എഴുതിയത്. ഓപ്പണായി പഠിക്കുന്ന കൊമേഴ്‌സ് വിദ്യാർഥികൾക്ക് ബിസിനസ് സ്റ്റഡീസും ഹ്യുമാനിറ്റീസ് പഠിച്ചവർക്ക് ഇക്കണോമിക്സുമായിരുന്നു അന്ന് പരീക്ഷ. വിദ്യാർഥിക്ക് ഇക്കണോമിക്സ് ചോദ്യത്തിനുപകരം നൽകിയത് ബിസിനസ് സ്റ്റഡീസ് വിഷയത്തിന്റെ ചോദ്യപേപ്പർ.

ചോദ്യപേപ്പർ കിട്ടിയപാടെ ഹ്യുമാനിറ്റീസ് വിദ്യാർഥി മൂന്ന് മണിക്കൂറും ഈ ചോദ്യപേപ്പർ നോക്കി പരീക്ഷയെഴുതി. തുടർന്ന് ഉത്തര പേപ്പർ ഇക്കണോമിക്സ് ഉത്തരക്കടലാസുകൾക്കൊപ്പം നൽകി.

മൂല്യനിർണയം നടത്തിയ അധ്യാപകരാണ്‌ സംഭവം കണ്ടെത്തിയത്. തുടർന്ന് വിദ്യാർഥിയുടെ പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞുവെച്ചു. ഒടുവിൽ കഷ്ടിച്ച് ജയിക്കാൻവേണ്ട 24 മാർക്ക് നൽകി ബിസിനസ് സ്റ്റഡീസിൽ പരീക്ഷയെഴുതിയ വിദ്യാർഥിയെ ഇക്കണോമിക്സിൽ ജയിപ്പിച്ച് ഫലം പുറത്തുവിട്ടു.

shortlink

Post Your Comments


Back to top button