ന്യൂയോർക്ക്: ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയർന്നു. ചൈനയിൽ പൊട്ടിപ്പുറപ്പെട്ട രോഗം ഇതുവരെ ലോകമെമ്പാടുമായി 998,276 പേരുടെ ജീവനാണ് എടുത്തത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി എന്നത് ആശ്വാസം നൽകുന്നു.
അമേരിക്ക തന്നെയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ഇതുവരെ 7,287,521 പേർക്കാണ് അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 209,177 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,524,108 ആയി.
രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ കൊവിഡ് ബാധിർ 59 ലക്ഷം പിന്നിട്ടു. 94000 പേരാണ് ഇതുവരെ മരണമടഞ്ഞത്. രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 93,420 പേർ രോഗവിമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 48,49,584 ആയി ഉയർന്നു.
Post Your Comments