COVID 19Latest NewsIndiaNews

കോവിഡ് രോഗം ഭേദമായവർക്ക് വീണ്ടും വെെറസ് ബാധ ; വിശദമായ പഠനം ആരംഭിച്ച് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: കോവിഡ് രോഗം ഭേദമായവരിൽ വീണ്ടും വെെറസ് ബാധ കണ്ടെത്തുന്നത് സംബന്ധിച്ച് ഐസിഎംആർ വിദഗ്ധ സമിതി വിശദമായ പഠനം തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ. നിലവിൽ ഇത് ഗുരുതരമായ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ സംവാദ പരിപാടിയായ സൺഡേ സംവാദിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക്​ പോയ യുവാക്കള്‍ എത്തിയത്​ ശബരിമലയില്‍ 

ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാെറോണ രോഗബാധ സംബന്ധിച്ച എല്ലാ വശങ്ങളെക്കുറിച്ചും രാജ്യം സജീവമായി പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പൂനെയിൽ ഒരു റസിഡന്റ് ഡോക്ടർക്ക് മൂന്ന് മാസങ്ങൾക്ക് ശേഷം വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇയാളുടെ സ്രവ സാമ്പിൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിൽ പരിശോധന നടത്തുന്നുണ്ട്. ഛത്തീസ്ഗഢിലെ റായ്പൂരിലും ഒരു ഡോക്ടർക്ക് പത്ത് ദിവസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ നെഗറ്റീവാകുകയും ആഴ്ചകൾക്ക് ശേഷം വീണ്ടും പോസിറ്റീവാകുകയും ചെയ്തു. ഡൽഹിയിലും ആശുപത്രികളിൽ വീണ്ടും രോഗബാധിതരായവർ എത്തുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button