തിരുവനന്തപുരം : വിജയ് പി നായരുടെ പരാതിയിൽ കേസ് എടുത്തതിൽ യാതൊരു വിഷമവും ഇല്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ചെയ്ത പ്രവൃത്തിയിൽ പൂർണ സംതൃപ്തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ട്വന്റിഫോറിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഈക്കാര്യം പറഞ്ഞത്.
കേസ് കൊടുത്താൽ തന്നെ സൈബർ നിയമം ശക്തമല്ലെന്ന് പറഞ്ഞ് പൊലീസുകാർ തന്നെ നിസ്സഹായരായി കൈ മലർത്തുകയാണ് ചെയ്യുന്നത്. അവരെയും കുറ്റം പറയാൻ പറ്റില്ല. നിയമമില്ലാത്തത് കൊണ്ട് ആർക്കും ആരെയും എന്തും പറയാമെന്ന സ്ഥിതിയാണ്. നേരത്തെയും ഇത്തരത്തിലുള്ള യൂട്യൂബ് ചാനലുകൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതാണോ വരുമാന മാർഗം ആയി സ്വീകരിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
Read Also : അശ്ലീല പരാമർശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവം ; ഭാഗ്യലക്ഷ്മി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
നേരത്തെ ഇങ്ങനെയൊരു സംഭവം ഉണ്ടായപ്പോൾ യൂട്യൂബിൽ പരാതി നൽകി വിഡിയോ പിൻവലിപ്പിച്ചുവെങ്കിലും വീണ്ടും അത്തരത്തിൽ വിഡിയോ പ്രത്യക്ഷപ്പെട്ടു. എന്ത് തരം ഭയമില്ലായ്മയാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
മൂന്ന് കൊല്ലം മുൻപ് തന്റെയും ആൺമക്കളുടെയും ഫോട്ടോ ഇത്തരത്തിൽ മോശമായി പ്രചരിച്ചിരുന്നു. അന്ന് കേസ് കൊടുത്തപ്പോൾ ചെയ്തയാളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ശേഷം ജാമ്യത്തിൽ വിട്ടു. കോടതിയിൽ കേസുപോലും ആയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Post Your Comments