Jobs & VacanciesLatest NewsNews

കൗണ്‍സിലര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗത്തിലെ ആര്‍ട്ട് ക്ലിനിക്കില്‍ കൗണ്‍സിലര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വേതനം പ്രതിമാസം 13000 രൂപ. നിര്‍ബന്ധിത യോഗ്യത – എംഎസ്ഡബ്ല്യൂ, മെഡിക്കല്‍ അല്ലെങ്കില്‍ സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്ക് യോഗ്യത/സോഷ്യോളജി ബിരുദധാരികള്‍/എന്‍എസിഒ അംഗീകൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 12 ദിവസത്തെ കൗണ്‍സിലര്‍ ട്രെയിനിംഗ് ലഭിച്ച യോഗ്യരായ നഴ്സിംഗ് ബിരുദധാരികള്‍.

Also read : ഒരു പാട്ട് കൊണ്ട് ജീവിതം മാറിയ തെരുവു ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ ജീവിതം അമ്പരപ്പിക്കുന്നത്

താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായുളള പകര്‍പ്പുകളും gmccesta…@gmail.com ഇ മെയിലിലേക്ക് സെപ്തംബര്‍ 28 നകം അയക്കണം. രേഖകള്‍ പരിശോധിച്ച് തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in

shortlink

Related Articles

Post Your Comments

Related Articles


Back to top button