
പ്രിയ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനു കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകുകയാണ് സംഗീതലോകം. നടനായും ഗായകനായും ഡബ്ബിങ് ആർട്ടിസ്റ്റായും തന്റേതായ സ്ഥാനം നേടിയ ഈ അതുല്യ പ്രതിഭ ഓര്‍മയാകുമ്പോൾ മറയുന്നത് ആർക്കും അനുകരിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വം കൂടിയാണ്. എത്ര ഉയരത്തില്‍ എത്തിയാലും എളിമ കൈ വിടാത്ത എസ് പി ബിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നു. തന്നെ ശബരിമല സന്നിധാനത്ത് ചുമന്ന് എത്തിച്ച ഡോളി ചുമട്ടുകാരോടുള്ള നന്ദി സൂചകമായി അവരുടെ പാദം തൊട്ടു തൊഴുകുകയാണ് എസ്പിബി.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.04ന് ആയിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ അന്ത്യം.
Post Your Comments