തിരുവനന്തപുരം: സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാമെന്ന് നിർദേശം. രഹസ്യാനേഷണ വകുപ്പിന്റെതാണ് തീരുമാനം. നിലവിലെ സാഹചര്യത്തില്‍ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നാണ് നിർദേശം. നേരത്തെ തന്നെ ഗണ്‍മാനെ നിയോഗിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കെ. സുരേന്ദ്രൻ അത് നിരസിക്കുകയായിരുന്നു. അതേസമയം സുരക്ഷ സംബന്ധിച്ച് തനിക്ക് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസിന്റെ സുരക്ഷയില്‍ തനിക്ക് വിശ്വാസമില്ലെന്നും കേരളത്തിലെ ജനങ്ങളിലാണ് വിശ്വാസമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Post Your Comments