ജയ്പൂര്‍: പിതാവിനെതിരെ ലൈംഗിക പീഡനപരാതിയുമായി മകള്‍. രാജസ്ഥാനിലെ കോട്ട സ്വദേശിയായ 23 കാരിയാണ് ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥനായ പിതാവ് കഴിഞ്ഞ പത്തുവര്‍ഷമായി തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭേംഗഞ്ജ്മാണ്ഡി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പിതാവ് വീട്ടില്‍ വച്ച് തുടര്‍ടച്ചയായി പിഡിപ്പിച്ചുവെന്നും പോസ്റ്റിംഗ് ലഭിച്ച സ്ഥലത്തുനിന്നെല്ലാം പീഡിപ്പിച്ചുവെന്നും പറയുന്നു. ഇളയ സഹോദരിയെയും പിതാവ് പലതവണ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.
പിതാവിന്റെ പെരുമാറ്റത്തെക്കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെങ്കിലും ഗാർഹിക പീഡനത്തിന് ഇരയായതിനാൽ ഇവർക്ക് പീഡനവിവരം പുറത്തുപറയാന്‍ കഴിഞ്ഞില്ലെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡിന്റെ വിവിധ വകുപ്പുകൾ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും മൊഴി സെപ്റ്റംബർ 28 ന് മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments