തിരുവനന്തപുരം: മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. പൗരന്മാരുടെ സ്വകാര്യതയില്‍ ചാരക്കണ്ണുമായി കടന്നുകയറിയ നരേന്ദ്രമോദി സര്‍ക്കാരിന് ഇനി തുടരാന്‍ അര്‍ഹതയില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം അപകടകരമായ സാഹചര്യത്തിലാണെന്നും എ എ റഹീം പറഞ്ഞു. തിരുവനന്തപുരം എ ജി എസ് ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഭര്‍ത്താവിന്‍റെ കാമുകിയെ പ്രതി ചേര്‍ക്കാനാവില്ല: വ്യക്തത വരുത്തി കോടതി
‘രാജ്യം ആകെ അനധികൃതമായൊരു തടവറയില്‍ ആണ്. ആരും സുരക്ഷിതരല്ല. അതീവ ആപത്കരവും ഗൗരവം ഉള്ളതുമാണ് ഫോണ്‍ചോര്‍ത്തല്‍ വിഷയം. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയ പെഗാസെസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധമുയരുകയാണ്. സംഭവത്തില്‍ ഡി വൈ എഫ് ഐ ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചത്’- എ എ റഹീം വ്യക്തമാക്കി.
Post Your Comments