പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നീക്കം. നിക്ഷേപകര്‍ക്ക് പണം തിരികെ നൽകുന്നതിലേക്കായി പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്യുകയോ വില്‍പന നടത്തുകയോ ചെയ്യാനാണ് സർക്കാർ നീക്കം.
2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മറ്റ് മക്കളായ റിനു, റീബ, റിയ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് 125കോടിയോളം രൂപയുടെ ആസ്തിയുള്ളതായി കണ്ടെത്തിയിരുന്നു.
കേസില്‍ അന്വേഷണം തുടരുകയാണെങ്കിലും നിക്ഷേപകരുടെ നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നീക്കം. അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിന്റെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രതികള്‍ വില്‍പന നടത്തിയ സ്വത്തുക്കൾ കണ്ടുകെട്ടാനും അധികാരമുണ്ടാവും. സഞ്ജയ് കൗള്‍ ഐഎഎസിനെ ഇതിന്റെ അധികാരിയായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post Your Comments