കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചു. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കാരണം വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും പോപ്പുലര്‍ ഉടമകള്‍ നിക്ഷേപം നടത്തിയതിനാലാണിത്.
ഇതു പരിഗണിച്ചാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചത്. നിക്ഷേപകര്‍ക്ക് തുടക്കകാലം മുതല്‍ പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ കുറച്ചുനാളുകളായി പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ പ്രിസ്റ്റേഴ്സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ് രസീതുകള്‍ നല്‍കുന്നത്.
റോയിയുടെയും ഭാര്യയുടെയും പേരില്‍ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപകാലത്ത് പണം നിക്ഷേപിച്ചവര്‍ക്ക് നല്‍കിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളാണെന്ന് വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments