
കോഴിക്കോട്: മന്ത്രി കെ ടി ജലീലിനെ പോലെ ഇപ്പോൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തലയിൽ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ബിനിഷ് കോടിയേരിക്കെതിരെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തിലാണ് പികെ ഫിറോസിന്റെ പരാമർശം. ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ അന്വേഷണങ്ങൾ നടക്കാതിരുന്നത് പാർട്ടി സംരക്ഷണം നൽകിയതിനാലാണെന്നും പി കെ ഫിറോസ് കോഴിക്കോട്ട് പറഞ്ഞു.
Read also: വയോധികയെ പീഡിപ്പിച്ച കേസ്: കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് ചാടിപ്പോയ പ്രതി പോലീസ് പിടിയിൽ
ബിനിഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡിയുടെ കൊച്ചി ഓഫീസ് കേസെടുത്തിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുകൾ മരവിപ്പിക്കാനും ഇഡി നിർദേശം നൽകി.
സ്വർണക്കടത്ത് കേസ്, ബംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി ബിനീഷിനെതിരെ കേസെടുത്തത്.
Post Your Comments