ദുബായ് : യുഎഇയിൽ ഒരു ഇന്ത്യൻ പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ ബാങ്ക് ജീവനക്കാരനായ തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ആന്റണി നെപ്പോളിയനാ(44)ണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയരാജാണ് പിതാവ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : ന്യൂഡൽഹിയിൽ വൻ തീപിടിത്തം
അതേസമയം . യുഎഇയിൽ 1008 പേര്‍ക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേർ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 89,540ഉം, മരണസംഖ്യ 409ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 882പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തർ 78,819 ആയി ഉയർന്നു. നിലവില്‍ 10,312 രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ട്..
Post Your Comments