![](/wp-content/uploads/2020/09/26as5.jpg)
ഹൈദരാബാദ് : പാവപ്പെട്ടവർക്ക് ഭക്ഷ്യധാന്യങ്ങൾ എടുക്കാനായി റൈസ് എടിഎമ്മുമായി യുവാവ്. സ്വകാര്യ കമ്പനി ജീവനക്കാരനായ രാമു ദൊസപടി എന്ന യുവാവാണ് റൈസ് എടിഎം പദ്ധതിക്ക് പിന്നില്‍. ഹൈദരാബാദിലെ എൽബി നഗറിലാണ് റൈസ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ, ആളുകള്‍ ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് എടിഎം തുടങ്ങിയതെന്ന് രാമു പറയുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മുതല്‍ ഇതുവരെ 12,000 ഓളം ആളുകള്‍ക്ക് റൈസ് എടിഎം വഴി അരി ലഭിച്ചിട്ടുണ്ടെന്നും രാമു പറയുന്നു. അഞ്ചു ദിവസത്തേക്കുള്ള അരി വരെ എടിഎമ്മിൽ നിന്നും ലഭിക്കും. ആർക്കും ഇതിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു
നാലു ലക്ഷം രൂപയാണ് ഇതുവരെ അരി വിതരണത്തിന് ചെലവിട്ടത്. രാമുവിന്റെ പ്രവൃത്തി കണ്ട് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് രാമുവിന് ഒരു അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ജീവിതത്തിലേക്ക് തിരികെ എത്താൻ കഴിഞ്ഞാൽ സമൂഹ നന്മയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അന്ന് താൻ പ്രതിജ്ഞ എടുത്തിരുന്നതായി രാമു പറയുന്നു. റൈസ് എടിഎം കൂടാതെ നിരവധി കോവിഡ് രോഗികളുടെ വീട്ടിലും രാമു നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ട്. ഇനിയും ഇത്തരത്തിലുള്ള സമൂഹ നന്മകൾ തുടരാനാണ് രാമുവിന്റെ തീരുമാനം.
Post Your Comments