പുതിയ ബജറ്റ് സ്മാർട്ട്‌ഫോൺ മോട്ടോ ഇ 7 പ്ലസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് മോട്ടോറോള. 6.5 ഇഞ്ച് എച്ച്ഡി + മാക്‌സ് വിഷൻ ഡിസ്‌പ്ലേ, 48 മെഗാപിക്സൽ + 2 മെഗാപിക്സൽ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.
Also read : ഇനി ആധാര്‍ പ്രശ്നങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ട; പരിഹാരവുമായി കേന്ദ്ര സർക്കാർ
ഡ്യുവൽ നാനോ സിം വരുന്ന മോട്ടോ ഇ 7 പ്ലസ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക. 64 ജിബി ഓൺബോർഡ് സ്റ്റോറേജ് നൽകിയിട്ടുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കാം. 200 ഗ്രാമാണ് ഫോണിന്റെ ഭാരം.
മിസ്റ്റി ബ്ലൂ, ട്വിലൈറ്റ് ഓറഞ്ച് തുടങ്ങിയ കളർ ഓപ്ഷനുകളിലെത്തുന്ന ഫോണിന്റെ 4 ജിബി + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 9,499 രൂപയാണ് വില. സെപ്റ്റംബർ 30ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാൻ സാധിക്കും.
Post Your Comments