ഹന്ദ്വാര: ജമ്മു കശ്മീരില്‍ നിന്നും ലഷ്‌കര്‍-ഇ-തോയിബ തീവ്രവാദ കൂട്ടാളിയെ അറസ്റ്റ് ചെയ്തു. കാശ്മീരിലെ മണ്ഡിഗം ക്രാള്‍ഗുണ്ടിലെ ഗാര്‍ഡനില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് തീവ്രവാദ സംഘടനയുടെ കൂട്ടാളിയെ പൊലീസും 32 രാഷ്ട്രീയ റൈഫിള്‍സും 92 ബറ്റാലിയന്‍ സിആര്‍പിഎഫും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തു.
പ്രദേശത്ത് ഒരു തീവ്രവാദ സഹായിയുടെ സാന്നിധ്യം സംബന്ധിച്ച് സംയുക്ത സംഘം തങ്ങള്‍ക്ക് ലഭിച്ച നിര്‍ദ്ദിഷ്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്. ഇതിനിടയില്‍ ഒരാളെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തുകയും ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തെരച്ചില്‍ നടത്തിയ സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാഥമിക ചോദ്യം ചെയ്യലിനിടെ പിടികൂടിയ വ്യക്തി വാലി മുഹമ്മദിന്റെ മകനും മണ്ഡിഗാം ക്രാള്‍ഗണ്ടിലെ താമസക്കാരനുമായ അകീല്‍ അഹ്മദ് പരേ ആണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തോയിബയുടെ പങ്കാളിയായി ജോലി ചെയ്യുന്നതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
തുടര്‍ന്ന് ക്രാള്‍ഗണ്ട് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ – 90/2020, കീഴില്‍ നിയമവിരുദ്ധ പ്രവര്‍ത്തന (പ്രിവന്‍ഷന്‍) ആക്റ്റ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ കുറിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Post Your Comments