തിരുവനന്തപുരം: ലോക്സഭയില്‍ യു.ഡി.എഫ് എം.പിമാര്‍ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കര്‍ഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങള്‍ രാജ്യസഭയില്‍ പോരാടിയപ്പോള്‍, ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ് അംഗങ്ങള്‍ മൗനം പാലിച്ചു.
ഇത് ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാന്‍ സി.പി.എം പ്രചരണം നടത്തുമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് കോടിയേരി ബാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷക വിരുദ്ധ ബില്ല് വോട്ടിനിടണമെന്ന് വാദിക്കാന്‍ പോലും കോണ്‍ഗ്രസ് ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കോര്‍പറേറ്റുകള്‍ക്ക് കീഴടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, പച്ചക്കറിക്ക് തറവില നിശ്ചയിച്ചും മത്സ്യമേഖലയില്‍ ഇടപെട്ടും ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും സംരക്ഷണമൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments