Latest NewsKeralaNews

പോലീസിന്റെ ഉദ്ദേശം തനിക്കറിയാം: കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: തനിക്ക് കേരള പോലീസിന്റെ സുരക്ഷ വേണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നേരത്തെ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെ സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് ഇന്റലിജന്‍സ് നിര്‍ദ്ദേശം ഉണ്ടായിരുന്നു. സുരക്ഷാ ഭീഷണിയുണ്ടെന്നും സുരക്ഷ നൽകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണോ സുരക്ഷ എന്ന് ഉറപ്പില്ല. കേരള പോലീസില്‍ തനിക്ക് വിശ്വാസമില്ല. പോലീസിന്റെ ഉദ്ദേശം തനിക്കറിയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Read also: ഇനി ആധാര്‍ പ്രശ്നങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ട; പരിഹാരവുമായി കേന്ദ്ര സർക്കാർ

സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രന്‍ സമരങ്ങളിലെല്ലാം മുന്‍ നിരയിലുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ സുരക്ഷ നല്‍കിയ ശേഷം ഇന്റലിജന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അറിയിക്കണമന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button