ശ്രീകണ്ഠപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി വിദ്യാഭ്യാസ വായ്പകൾ നിഷേധിച്ച് ബാങ്കുകൾ. എന്നാൽ സര്‍ക്കാറും കോടതിയും അനുകൂലമായിട്ടും ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുകയാണ് ബാങ്കുകൾ. നഴ്സിങ്ങടക്കം വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് ചേര്‍ന്ന നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ബാങ്കുകാരുടെ നിഷേധാത്മക നിലപാട് കാരണം പഠനം തടസ്സപ്പെടുന്നത്.
എന്നാൽ ദേശസാത്കൃത ബാങ്കുകളെയാണ് സഹകരണ ബാങ്കുകളിലെ നൂലാമാലകള്‍ കാരണം ഏറെപ്പേരും വിദ്യാഭ്യാസ വായ്പക്കായി സമീപിക്കുന്നത്. മുന്‍കാലങ്ങളിലടക്കം ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം വായ്പകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇത്തവണ പല ബാങ്കുകളും വിദ്യാഭ്യാസ വായ്പക്കെത്തുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അവഹേളിച്ച് തിരിച്ചുവിടുന്ന സ്ഥിതിയാണുള്ളത്. ഇതിനെ തുടർന്ന് വ്യാപക പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Read Also: സഹകരണ ബാങ്കുകൾ ഇനി മുതൽ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ : ബില്‍ രാജ്യസഭയും പാസാക്കി
2019 മുതല്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും മുൻ കാലങ്ങളിൽ വായ്പയെടുത്ത പലരും തിരിച്ചടച്ചില്ലെന്നുമാണ് കേരള ഗ്രാമീണ്‍ ബാങ്ക് പയ്യാവൂര്‍ ശാഖ മാനേജര്‍ പറഞ്ഞത്. സിന്‍ഡിക്കേറ്റ് ബാങ്കുകള്‍ അതിര്‍ത്തി തര്‍ക്കം പറഞ്ഞ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതായി മലയോരത്തെ നിരവധി വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങളുടെ പരിധിയല്ലെന്നും നേരത്തേ മുതല്‍ മാതാപിതാക്കള്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ പോയി വായ്പക്ക് അപേക്ഷിക്കണമെന്നും പറഞ്ഞ് വിദ്യാര്‍ഥികളെ വട്ടം കറക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുമ്ബോള്‍ ഏറ്റവും അടുത്തുള്ള ബാങ്ക് എന്ന ക്രമത്തിലാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ അപേക്ഷ നല്കിയ സാധാരണക്കാരായ നിരവധി വിദ്യാര്‍ഥികളെയാണ് ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് ബാങ്കുകാര് നട്ടം തിരിക്കുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments