KeralaLatest NewsNews

സത്യസന്ധരായവർക്ക് ഗുണമുണ്ടാകുന്ന പുതിയ തീരുമാനവുമായി പൊതു​ മേഖലാ ബാങ്കുകൾ

ന്യൂഡല്‍ഹി: എടുത്ത വായ്​പ തിരിച്ചടക്കുന്ന സത്യസന്ധതർക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും വായ്‍പ നൽകാൻ പൊതു​ മേഖലാ ബാങ്കുകളുടെ തീരുമാനം. പൊതുമേഖല നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യം. നടപടിക്രമങ്ങള്‍ മൂലമുണ്ടാകുന്ന തടസ്സങ്ങളോ കാല താമസങ്ങളോ ഇല്ലാതെ വായ്​പ നല്‍കാൻ ഇതോടെ കഴിയും.

Read Also: വാഹന വായ്‍പ ഉള്ളവരുടെ ശ്രദ്ധയ്ക്ക് ; ലോൺ ക്ലോസ് ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ നിർബന്ധമായി അറിഞ്ഞിരിക്കുക

വായ്​പ നല്‍കുന്നത്​ പ്രോത്സാഹിപ്പിക്കാനാണ്​ നടപടി. ഇതോടൊപ്പം ബാങ്കിങ്​ മേഖലയില്‍ പുതിയ​ പരിഷ്​കാര നടപടികള്‍ കൂടി കൈകൊണ്ടതായും സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ്​ കുമാര്‍ പറഞ്ഞു. രാജ്യത്തുള്ള 20 പൊതുമേഖല ബാങ്കുകള്‍ക്ക് ഇൗ മാസം 31ന്​ മുമ്പായി​ 88,139 കോടി രൂപ നല്‍കാന്‍ തീരുമാനമായതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം വായ്​പകള്‍ തിരിച്ചടക്കാത്തവര്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാനും തീരുമാനമുണ്ട്​.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button