തിരുവനന്തപുരം: ബാങ്കുകളില്‍നിന്ന് ജപ്തിഭീഷണി നേരിടുന്ന വിദ്യാഭ്യാസ വായ്പകൾക്ക് സര്‍ക്കാര്‍ സഹായംനല്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. വായ്‌പ്പാ തുകയുടെ 60 ശതമാനംവരെയാണ് സഹായമായി നൽകുന്നത്. 2.4 ലക്ഷം രൂപവരെ ആനുകൂല്യം നല്കാനാണ് തീരുമാനം. 2016 മാര്‍ച്ച് 31-നു മുന്‍പു കിട്ടാക്കടമായി പ്രഖ്യാപിച്ച വായ്പയാണ് പരിഗണിക്കുക. ധനമന്ത്രി ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു.
പദ്ധതിയുടെ പ്രയോജനം ആറു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും. 40 ശതമാനത്തിനുമുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനപരിധി ഒന്‍പതു ലക്ഷമായിരിക്കും. ഒന്‍പതുലക്ഷം രൂപ വരെയുള്ള വായ്പയുടെ കുടിശികയില്‍ മുതലില്‍ അടച്ച തുക കിഴിച്ച് ബാക്കിയുള്ള 50 ശതമാനത്തിനാകും ആനുകൂല്യം നല്കുക. ഇതിലും 2.4 ലക്ഷമായിരിക്കും പരമാവധി നല്കുക.
ബാങ്കുകള്‍ ബാക്കി അടയ്‌ക്കേണ്ട തുക പുനഃക്രമീകരിച്ചു നല്‍കണം. നാലുലക്ഷം വരെയുള്ള വായ്പാ തുകയുടെ 40 ശതമാനം അടച്ചുകഴിഞ്ഞവര്‍ക്ക് ബാക്കി 60 ശതമാനം തുക പൂർണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുന്നവരുടെ പലിശയുടെ ഒരുഭാഗം സര്‍ക്കാര്‍ വഹിക്കും.
Post Your Comments