ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ ഖലിസ്‌ഥാന്‍ (പഞ്ചാബ് കേന്ദ്രമാക്കിയുള്ള സ്വതന്ത്ര സിഖ് രാഷ്ര്‌ടം) വാദികള്‍ക്കും പാക് ചാര സംഘടന ഐ.എസ്.ഐയ്‌ക്കും പങ്കെന്നു വിവരം.കേസില്‍ യു.എ.പി.എ. ചുമത്തിയിട്ടുള്ള അത്തര്‍ ഖാന്‍ (25 ) എന്ന യുവാവ് ഖലിസ്‌താന്‍ വാദികളുടെയും ഐ.എസ്.ഐയുടെയും പങ്ക് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് റിപ്പോർട്ട് .
ഖലിസ്‌ഥാന്‍ അനുകൂലികളായ ബഗിച്ചാ സിങ്, ലവ്‌പ്രീത് സിങ് എന്നിവരെ ഷഹീന്‍ബാഗ് പ്രക്ഷോഭ വേദിക്ക് സമീപം കണ്ടുവെന്ന് റിസ്വാന്‍ സിദ്ദിഖി എന്ന പരിചയക്കാരന്‍ തന്നോട് പറഞ്ഞുവെന്നാണ് അത്തറിന്റെ വാദമെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു. ഐ.എസ്.ഐയുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണു ബഗിച്ചയുടെയും ലവ്‌പ്രീതിന്‍െ്‌റയും അവകാശവാദമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രക്ഷോഭം നടത്തുന്നവരെ പിന്തുണയ്‌ക്കാന്‍ ഖലിസ്‌ഥാന്‍ വാദികളോട് ഐ.എസ്.ഐ. നിര്‍ദ്ദേശിച്ചുവെന്നുമാണ് യുവാവ് പറയുന്നത്.
ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പമുള്ള രേഖകളിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിട്ടുള്ളതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടുചെയ്‌തു. ഖലിസ്‌ഥാന്‍ വാദികള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരുടെ ആളുകളെ പ്രക്ഷോഭ സ്‌ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും റിസ്വാന്‍ തന്നോട് പറഞ്ഞുവെന്നും അത്തര്‍ പോലീസിനോടു വെളിപ്പെടുത്തി. ജബര്‍ജംഗ് സിങ് എന്നയാള്‍ കലാപം നടന്ന ചാന്ദ് ബാഗ് പ്രദേശം സന്ദര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രസംഗിച്ചു.
ബഗിച്ചാ സിങ്ങാണ് ഇയാളെ അയച്ചതെന്നും യുവാവ് സമ്മതിച്ചിട്ടുണ്ടെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ചാന്ദ് ബാഗ് സ്വദേശിയായ അത്തര്‍ഖാനെ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജൂലൈയ് രണ്ടിനാണ് അറസ്‌റ്റുചെയ്‌തത്. പൗരത്വ നിയമ ഭേദഗതിയെ തുടർന്നുണ്ടായ സംഘര്‍ഷമാണ് ഡല്‍ഹി കലാപമായി മാറിയത്. സംഘട്ടനങ്ങളില്‍ 53 പേര്‍ മരിച്ചു. 200ലധികം പേര്‍ക്കു പരുക്കേറ്റു.
Post Your Comments