Latest NewsNews

ഉയിഗർ മുസ്ലീങ്ങളെ തുടച്ചു നീക്കാനൊരുങ്ങി ചൈന; സിൻജിയാങ്ങിലെ പ്രധാന പള്ളികൾ അടച്ചുപൂട്ടി; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

സിൻജിയാങ്: ഭയാനകമായ അതിക്രമങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് ചൈനയിലെ ഉയിഗർ മുസ്ലീങ്ങൾ. ഉയിഗർ മുസ്ലീങ്ങളെ കൂറ്റൻ ക്യാമ്പുകളിൽ പാർപ്പിച്ച് അവരുടെ സംസ്കാരത്തെയും മതത്തെയും തുടച്ചു നീക്കാനുള്ള ആസൂത്രിതവും വ്യാപകവുമായ ശ്രമങ്ങളാണ് ചൈനയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ 2018 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം ഏകദേശം പത്ത് ലക്ഷം ഉയിഗൂർ മുസ്ലീങ്ങളാണ് തടവുകാരായി ചൈനയിൽ കഴിയുന്നത്.

Read also: അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ് മരണസംഖ്യ 20 ലക്ഷം കടക്കുമെന്ന് ലോകാരോഗ്യ സംഘടന

ഇപ്പോഴിതാ ഉയിഗർ സമൂഹത്തെ തുടച്ചുനീക്കാനുള്ള ശ്രമം ചൈന ആരംഭിച്ചതായി അവിടെ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈന അടുത്ത കാലത്തായി സിൻജിയാങ്ങിലുടനീളമുള്ള നിരവധി പള്ളികൾ തകർക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.

ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഎസ്‌പിഐ) റിപ്പോർട്ട് ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് പുറത്തു വിട്ട കണക്കുകളിൽ 2017 മുതൽ സിൻജിയാങ്ങിലുടനീളം 8,500 ഓളം പള്ളികൾ പൂർണ്ണമായും പൊളിച്ചുമാറ്റിയതായി പറയുന്നു. ഈ മേഖലയിലുള്ള പള്ളികളുടെ മൂന്നിലൊന്നും ഇത്തരത്തിൽ പൊളിച്ചുമാറ്റി.

മാവോ സെദോങ്ങിന് കീഴിൽ 1966 മുതൽ നിരവധി പള്ളികളും മറ്റ് മത സൈറ്റുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ അടിസ്ഥാനമാക്കിയാണ് എഎസ്പിഐയുടെ റിപ്പോർട്ട് തയാറാക്കിയത്.

അതേസമയം, സിൻജിയാങ്ങിലെ മതപരമായ സ്ഥലങ്ങൾ വ്യാപകമായി പൊളിച്ചുമാറ്റിയെന്ന റിപ്പോർട്ടുകൾ ബീജിംഗ് സർക്കാർ തള്ളിക്കളയുകയും അതിനെ “തികച്ചും അസംബന്ധം” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button