കൊച്ചി: താൻ സാത്താന്റെ സന്തതിയല്ല, പിണറായിക്ക് മുൻപിലുള്ള കുരിശാണെന്ന് അനിൽ അക്കര എം.എൽ.എ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്നാണ് സി.പി.എം ഇപ്പോൾ ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാകില്ലേ? മകന്‍ കുടുങ്ങുമെന്ന ഭയമാണ് കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹം വ്യക്തമാക്കി. ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത് ചെയർമാനെന്ന നിലയിൽ മുഖ്യമന്ത്രിക്കും എം. ശിവശങ്കരനും യു.വി. ജോസിനുമേറ്റ തിരിച്ചടിയാണെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി.
Read also: കൊറോണക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇന്ത്യ: രാജ്യത്തെ രോഗ രോഗമുക്തരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന
ഇതിനിടെ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ബി.ഐ കേസെടുത്ത നടപടിയെ വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സി.ബി.ഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്നും സി.പി.എം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Post Your Comments