തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിയ്ക്കും, ദേശീയ വക്താക്കളായ രാജീവ് ചന്ദ്രശേഖർ എം പി , ടോം വടക്കൻ എന്നിവർക്ക് അഭിനന്ദനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: എസ് സുരേഷ്. മുന്‍ എംപി എ. പി അബ്ദുള്ളക്കുട്ടി ദേശീയ പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായാണ് നിയമിച്ചത്. 12 വൈസ് പ്രസിഡൻറുമാരാണ് പട്ടികയിലുള്ളത്. ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപി ദേശീയ വക്താക്കളായി. 23 ദേശീയ വക്താക്കളാണുള്ളത്. തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ.
Read Also: പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് ബിജെപി : എ പി അബ്ദുള്ളക്കുട്ടി ദേശീയ നേതൃത്വത്തിൽ :
അരവിന്ദ് മേനോൻ ദേശീയ സെക്രട്ടറിയാകും. പങ്കജാ മുണ്ഡെയും ദേശീയ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് . 13 ദേശീയ സെക്രട്ടറിമാരാണുള്ളത്. രാം മാധവ്, മുരളീധർ റാവു എന്നിവർ ജനറൽ സെക്രട്ടറി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല ഇല്ല. മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്, ശോഭ സുരേന്ദ്രന് എന്നിവര്‍ക്ക് പുതിയ പട്ടികയിലും പദവികളൊന്നും ലഭിച്ചിട്ടില്ല.
Post Your Comments