Latest NewsNewsInternational

കോവിഡിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും; ലോകാരോഗ്യസംഘടന

കോവിഡ് വൈറസിനെ തുടർന്ന് 20 ലക്ഷം പേർ മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്.

ജനീവ: ലോകത്ത് കോവിഡ് 19 വൈറസിനെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങൾ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ പത്ത് ലക്ഷത്തോളം പേർക്ക് കോവിഡ് മഹാമാരി പിടിപെടുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് മൂലമുള്ള മരണങ്ങൾ ആഗോളതലത്തിൽ പത്ത് ലക്ഷത്തിനടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമർജൻസീസ് ഡയറക്ടർ മൈക്കൽ റയാൻ വെർച്വൽ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം; അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ്സ്

എന്നാൽ കോവിഡ് വൈറസിനെ തുടർന്ന് 20 ലക്ഷം പേർ മരിക്കുന്നുവെന്നത് നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത സംഖ്യയാണ്. കൂട്ടായ പ്രവർത്തനമില്ലെങ്കിൽ അതിലേക്ക് നീങ്ങുമെന്നും ഇത് വളരെ നിർഭാഗ്യകരമായ കാര്യമാണെന്നും മൈക്കൽ റയാൻ കൂട്ടിച്ചേർത്തു. ഇതിനു പുറമേ, കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിന്റെ ഉത്പാദനം, വിതരണം എന്നീ വിഷയങ്ങളിലും ലോകം അനുഭവിക്കുന്ന പ്രതിസന്ധികളെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button