ദില്ലി : നമ്മുടെ ജനാധിപത്യത്തിന്റെ മൂല്യം തകരാതെ കാക്കാന്‍ സഭയിലെ അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പാര്‍ലമെന്ററി സംവിധാനത്തില്‍ സഭയുടെ അന്തസും സ്പീക്കറും ഒരു പ്രധാന ഘടകമാണെന്നും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് അവസാനത്തെ പ്രസംഗത്തിലാണ് സ്പീക്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
നമ്മുടെ ജനാധിപത്യത്തിന്റെ മുഖമാണ് ലോക്സഭയും രാജ്യസഭയും. ജനങ്ങളുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗങ്ങള്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കും. ജനാധിപത്യത്തിലെ വിശ്വാസം ഉറപ്പിക്കുന്ന നിരവധി സന്ദേശങ്ങളും സഭാ സമ്മേളനത്തിലൂടെ രാജ്യത്തെ പൌരന്മാര്ക്ക് ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 മഹാമാരിക്കിടയിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും അംഗങ്ങളുടേയും കൂട്ടായ പ്രയത്നം ലോക് സഭയുടെ ഉല്പാദക്ഷമത 167 ശതമാനം എത്തി. ഇത് ചരിത്രമാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. 25 ബില്ലുകളാണ് ഇത്തവണ സഭ പാസാക്കിയത്.
Post Your Comments