Latest NewsNewsBusiness

ഓഹരി വിപണി : തുടർച്ചയായ നഷ്ടങ്ങളിൽ നിന്നും കരകയറി, നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനം തുടർച്ചയായ നഷ്ടങ്ങളിൽ നിന്നും കരകയറി, നേട്ടത്തോടെ അവസാനിപ്പിച്ച് ഓഹരി വിപണി. സെന്‍സെക്സ് 835.06 പോയിന്റ് ഉയർന്ന് 37,388.66ലും നിഫ്റ്റി 244.80 പോയന്റ് ഉയര്‍ന്ന് 11,050.30ലുമാണ് ഈ ആഴ്ചയിലെ അവസാന വ്യാപാരം അവസാനിപ്പിച്ചത്.

Also read : ഓഹരി വിപണി : തു​ട​ര്‍​ച്ച​യാ​യി ആ​റു​ദി​വ​സ​ത്തെ ന​ഷ്ട​ത്തി​നൊ​ടു​വി​ല്‍ ഇന്ന് ആരംഭിച്ചത് നേട്ടത്തോടെ

ബിഎസ്ഇയിലെ 1953 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 648 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ . 165 ഓഹരികള്‍ക്ക് മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടു മുതല്‍ മൂന്നു ശതമാനം വരെ നേട്ടമുണ്ടാക്കി..

ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, സിപ്ല, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലും എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ബിപിസിഎല്‍, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button