വിടവാങ്ങിയത് സംഗീത ലോകത്തെ നിത്യ വസന്തം. പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം എസ്പിബിയെ ആദരിച്ചിരുന്നു. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു പ്രിയഗായകൻ എസ്പിബി.
വർഷങ്ങളായി രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നുഎസ്പിബി, സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം ഏതാണ്ട് എല്ലാഭാഷകളിലും പാടിയിട്ടുള്ള എസ്.പി.ബി നാല്‍പ്പതിനായിരത്തിലേറെ പാട്ടുകളാണ് പാടിയിട്ടുള്ളത്.
എന്നാൽ കൊവിഡ് ഗുരുതരമായ കാലത്ത് എസ്.പി. ബാലസുബ്രഹ്മണ്യത്തെ അഭിസംബോധന ചെയ്‌ത്ത ന്റെ ചങ്ങാതിയുടെ ആരോഗ്യ നിലയിലെ വിഹ്വലത നിറഞ്ഞ മുഖവുമായി ഇങ്ങനെ പറഞ്ഞു.’ബാലൂ. വേഗം തിരികെ വരൂ. നിനക്കുവേണ്ടി കാത്തിരിക്കുകയാണെന്നാണ് ഇളയരാജ പറഞ്ഞത്.
മലയാളത്തിലെ താരാപഥം, ഊട്ടിപ്പട്ടണം, തൂമഞ്ഞിൻ. ചിരികൊണ്ട് പൊതിയും , തെയ് ഒരു തെനവയൽ , എന്നീ എസ്പിബി ഗാനങ്ങൾ ഏറ്റുമൂളാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയാം, 1979 ലെ അനശ്വരം എന്ന ചിത്രത്തിലൂടെയാണ് എസ്.പി. ബാലസുബ്രഹ്മണ്യം മലയാള ഗാനരംഗത്തേക്ക് എത്തിയത്. പ്രിയഗായകന്റെ വിടപറയൽ ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് സിനിമാലോകവും ആരാധകരും.
Post Your Comments