തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. സര്‍ക്കാരിന്റെ അഴിമതികള്‍ ചോദ്യം ചെയ്യുന്നവരെ മാനസിക രോഗികളായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസികാവസ്ഥയാണ് തെറ്റിയിരിക്കുന്നത്. മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷനില്‍ അഴിമതി നടന്നുവെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും ധനകാര്യമന്ത്രി തോമസ് ഐസക്കുമാണ്. അതുകൊണ്ട് തന്നെ വിജിലന്‍സ് ആദ്യം ചോദ്യം ചെയ്യേണ്ടത് ബ്രിട്ടാസിനെയും തോമസ് ഐസക്കിനെയുമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവശങ്കറും ബന്ധുക്കളും മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അഴിമതിക്കാരെന്ന് തെളിഞ്ഞിട്ടും ശിവശങ്കറെയും ജലീലിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
Post Your Comments