Latest NewsNewsIndia

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച

ചെന്നൈ: അനശ്വര ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു. കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച് ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്. ശനിയാഴ്ച രാവിലെ സത്യം തീയേറ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവിടെയും കൊവിഡ് ചട്ടമനുസരിച്ചാകും ദര്‍ശനം അനുവദിക്കുക. ഉച്ചയോടെ ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

read also : എസ്പിബി എന്ന അതുല്യ ​ഗായകന്റെ വിടവാങ്ങൽ സാംസ്കാരിക മേഖലക്ക് തീരാനഷ്ടം; ​ഗന്ധർവ്വ ​ഗായകന്റെ വിടവാങ്ങലിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓഗസ്റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില ഓഗസ്റ്റ് 14ഓടെ ഗുരുതരമായി. പിന്നീട് വെന്റിലേറ്ററിലൂടെയായിരുന്നു ശ്വസിച്ചിരുന്നത്. ഒപ്പം രോഗം ഭേദമാകാന്‍ പ്‌ളാസ്മാ തെറാപ്പിയും നടത്തി. തുടര്‍ന്ന് സെപ്തംബര്‍ 7ഓടെ അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. തുടര്‍ന്ന് ഭാര്യയുമൊത്ത് വിവാഹ വാര്‍ഷികം ആശുപത്രിയില്‍ ആഘോഷിച്ചു.

എന്നാല്‍ അപ്പോഴും വെന്റിലേറ്ററില്‍ തന്നെയായിരുന്ന എസ്.പി.ബിയുടെ നില ഇന്നലെ വഷളാകുകയും ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button