കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിൽ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. ഇതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കൃഷിയിടത്തില്‍ നാട്ടി പ്രതിഷേധിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. നിയോജകമണ്ഡലം തലത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Read also: കോൺഗ്രസ് പ്രഖ്യാപിച്ച കര്‍ഷക പണിമുടക്ക് ആരംഭിച്ചു, പഞ്ചാബില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു
കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കർഷകബില്ലെന്നും മോദി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ പോകുന്ന കർഷക വിരുദ്ധ ബിൽ ഒപ്പ് വെക്കാതെ രാഷ്ട്രപതി മടക്കി അയയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
Post Your Comments