പാലക്കാട്: മങ്കര പഞ്ചായത്തിലെ നിരവധി മുസ്ളീം കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന സെക്രട്ടറി ശ്രീമതി രേണു സുരേഷിന്റെ നേതൃത്വത്തിൽ ഇവർക്ക് ബിജെപി അംഗത്വം നൽകി.
ദേശീയതയിൽ വിശ്വസിച്ചാണ് തങ്ങൾ ബിജെപിയിലേക്ക് എത്തുന്നതെന്ന് ഇവർ പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം സുലൈമാൻ, കോങ്ങാട് മങ്കര മണ്ഡലം പ്രസിഡന്റ് രവി അടിയത്ത്, മങ്കര ബിജെപി പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ , മണ്ഡലം ജനറൽ സെക്രട്ടറി ബിദിൻ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇനിയും നിരവധി പേര് ബിജെപിയിലേക്ക് ഒഴുകിയെത്താൻ തയ്യാറായി ഉണ്ടെന്നാണ് ഇവർ നൽകുന്ന വിവരം.
Post Your Comments