ഡല്‍ഹി: രാജ്യത്ത് 2030-ഓടെ എല്ലാ ചികിത്സാരീതികളേയും ചേര്‍ത്ത് ‘വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം’ പദ്ധതി നടപ്പിലാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍.
Read Also : “പ്രതിഷേധം അനാവശ്യം ,കാർഷികബിൽ കർഷകർക്ക് ഗുണം ചെയ്യും “; പിന്തുണയുമായി മുഖ്യമന്ത്രി
അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നിങ്ങനെ എല്ലാ ചികിത്സാരീതികളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ചികിത്സാസംവിധാനം രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതിയാണ് ‘വണ്‍ നേഷന്‍ വണ്‍ ഹെല്‍ത്ത് സിസ്റ്റം’ എന്ന് കേന്ദ്രആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
അലോപ്പതി, ഹോമിയോപ്പതി എന്നിങ്ങനെയുള്ള ‘പതി’ സംവിധാനങ്ങളില്‍ മാത്രം കേന്ദ്രീകൃതമായ ചികിത്സാശീലം മാറ്റണം. ചികിത്സയില്‍ നിന്നും രോഗിക്ക് പ്രയോജനം ലഭിക്കുന്നിടത്തോളം കാലം അത് അലോപ്പതിയാണോ ഹോമിയോപ്പതിയാണോ ആയുര്‍വേദമാണോ എന്നത് കൂടുതല്‍ പരിശോധിക്കേണ്ടതില്ല. ഒരു രോഗി ആശുപത്രിയിലെത്തുമ്ബോള്‍ അയാളുടെ ആരോഗ്യനില ഗുരുതരമാണെങ്കില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കണം. എന്നാല്‍ ആയുര്‍വേദത്തിലോ ഹോമിയോപ്പതിയിലോ ഫലപ്രദമായി ചികിത്സിക്കാന്‍ സാധിക്കുമെങ്കില്‍ അതേ ആശുപത്രിയില്‍ അതിനുള്ള ചികിത്സാ സൗകര്യങ്ങളും ഉണ്ടായിരിക്കണം.
Post Your Comments