കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഇന്ന് 590 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 102,441 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണസംഖ്യ 595 ആയി ഉയര്‍ന്നു.
നിലവില്‍ 8,284 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്ഡ കഴിയുന്നത്. ഇതില്‍ 111 പേര്‍ ഐസിയുവില്‍ ചികിത്സ തേടുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ 601 രോഗികളെ കൂടി സുഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 93,562 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4730 കോവിഡ് പരിശോധനകള്‍ നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,29,755 ആയി ഉയര്‍ന്നു.
Post Your Comments