കണ്ണൂര്‍ : കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാനങ്ങള്‍ റേദ്ദാക്കിയതോടെ തിരിച്ചു പോകാനിരുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായി. കോവിഡ് കാലത്തും അതിനു മുന്‍പും സൗദിയില്‍ നിന്നു നാട്ടിലെത്തിയ പ്രവാസികള്‍ക്കു മുന്നിലാണു തിരിച്ചു പോകാനുള്ള വഴിയടഞ്ഞിരിക്കുന്നത്. തൊഴിലില്ലാതെ നാട്ടിലെത്തി തിരിച്ചു പോകാനുള്ള പണം സമാഹരിച്ച് യാത്രയ്ക്ക് ഒരുങ്ങുമ്പോഴാണു വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടത്. വന്ദേഭാരത് മിഷന്റെ ഭാഗമായി കണ്ണൂരില്‍ നിന്ന് ദമാം, റിയാദ് സെക്ടറില്‍ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. ഇതില്‍ എയര്‍ ഇന്ത്യയുടെ 7 സര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഗോഎയറും ഈ സെക്ടറില്‍ ചാര്‍ട്ടേഡ് സര്‍വീസ് നടത്തിയിരുന്നു. തിരികെ പോകാനാകുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍
Post Your Comments