കാസര്‍ഗോഡ്: ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന നാലു മലയാളികളെ യുഎഇ നാടുകടത്തി. യുഎഇയില്‍ നിരീക്ഷണത്തിലായിരുന്ന 9 പേരില്‍ നാല് പേരെയാണ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടത്. നാലുപേരും തൃക്കരിപ്പൂര്‍ മേഖലയിലുള്ളവരാണ്.
കാബൂളിലെ ഗുരുദ്വാറില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടതായി പറയുന്ന തൃക്കരിപ്പൂര്‍ സ്വദേശി മുഹ്സിന്‍, ജലാലാബാദ് ജയിലില്‍ വെടിയുതിര്‍ത്ത് തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിയായി കണ്ടെത്തിയ പടന്ന സ്വദേശി ഇജാസ് എന്നിവരുമായി സൗഹൃദമുണ്ടായി എന്നാരോപിച്ചാണ് യുഎഇ പൊലീസ് 9 പേരെ പിടികൂടിയത്. പിടിയിലായവരില്‍ നാല് പേരെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിച്ചു.
ഇവരുടെ പാസ്പോര്‍ട്ട് എന്‍ഐഎ സംഘം പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 2016-ലാണ് ഡോ. ഇജാസ് ഉള്‍പ്പെടുന്ന 17 പേര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിലെത്തിയത്. വിദേശത്ത് ജോലിയിലുണ്ടായിരുന്ന മുഹ്സിന്‍ അവിടെ നിന്നുമാണ് പോയത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് കാസര്‍ഗോഡ് ജില്ലക്കാരായ 9 യുവാക്കള്‍ വിദേശത്ത് നിരീക്ഷണത്തിലായത്.
ഇവരെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി വിശദമായ പരിശോധന നടത്തി വരുന്നതായാണ് വിവരം. അതെ സമയം ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് എൻഐഎ കോടതി . കൊച്ചിയിലെ എൻ ഐ എ കോടതി ആണ് വിധി പറഞ്ഞത്.കേസിൽ കോടതി അല്ല സമയത്തിനകം ശിക്ഷ വിധിക്കും.
എന്നാൽ തീവ്രവാദി അല്ലെന്നും സമാധാനത്തിൽ വിശ്വസിക്കുന്ന ആളാണെന്നും ആണ് സുബ്ഹാനിയുടെ വാദം. ഇന്ത്യയ്ക്ക് എതിരെയോ മറ്റു രാജ്യങ്ങൾക്ക് എതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി കോടതിയെ അറിയിച്ചു. എന്നാൽ ഐഎസിനായി യുദ്ധത്തില്‍ പങ്കെടുത്ത് രാജ്യത്ത് തിരിച്ചെത്തിയ ഏക വ്യക്തിയാണ് സുബ്ഹാനി ഹാജ എന്നതിൻറെ കൃത്യമായ തെളിവുകളാണ് അന്വേഷണ സംഘം കോടതിയിൽ നിരത്തിയത്.
രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കേസ് കോടതി പരിഗണിക്കുന്നത്.തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീൻ തിരുനെൽവേലിയിലാണ് താമസം. 2015 ഫെബ്രുവരി ഇയാൾ ഐഎസിൽ ചേർന്ന് ഇറാഖിൽ പോയത് .
2015 സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് സുബ്ഹാനി തിരിച്ചെത്തി. ഇറാഖ്, സിറിയ അടക്കം രാജ്യങ്ങളിൽ പോയി ആയുധ പരിശീലനം നേടി യുദ്ധം ചെയ്തു . കനകമല ഗൂഢാലോചനയിൽ പങ്കാളി ആണെങ്കിലും സുബ്ഹാനിയുടെ കേസ് കോടതി പ്രത്യേക വിചാരണ നടത്തുകയായിരുന്നു.
Post Your Comments