രാജ്യത്ത് ടിക് ടോക് നിരോധിച്ചതിനു പിന്നാലെ ഷോര്‍ട്ട് വീഡിയോകക്കായി ഇൻസ്റ്റഗ്രാം പുറത്തിറക്കിയ റീല്‍സ് ഫീച്ചറിൽ വീഡിയോകളുടെ ദൈര്‍ഘ്യം വർദ്ധിപ്പിച്ചു. . 15 സെക്കന്റ് ഷോര്‍ട്ട് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിലവിൽ സാധിച്ചിരുന്നയിടത്ത് നിന്നും 30 സെക്കന്‍ഡായാണ് പുതിയ അപ്ഡേറ്റിലൂടെ നീട്ടിയത്. ഉപയോക്താക്കള്‍ക്ക് വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഉള്ള ടൈമര്‍ 10 സെക്കന്‍ഡിലേക്ക് നീട്ടാനും സാധിക്കുന്നു.
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : തൊഴിലവസരവുമായി എസ്.ബി.ഐ
വീഡിയോ റെക്കോര്‍ഡു ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് ഫോണ്‍ സ്റ്റഡിയായി വച്ച് പെര്‍ഫോം ചെയ്യാന്‍ തയ്യാറെടുക്കാനുള്ള സമയം ഇതിലൂടെ ലഭിക്കുന്നതാകും. കൂടാതെ വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഏത് ക്ലിപ്പും ട്രിം ചെയ്യാനും ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനവും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍ ഉള്‍പ്പെടെ 50 ലധികം രാജ്യങ്ങളില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചിട്ടുള്ളത്.
Post Your Comments